Sunday, October 4, 2009

അടയിരിക്കുന്ന പക്ഷി

ഒരു സ്വരം
ഒരു നിറം
ഒരു സന്ധ്യയുടെ
രോദനം ...

നമ്മള്‍ ഉറക്കത്തിലേക്ക്
ഉള്ള യാത്രയില്‍
സ്വപ്നം തേടി പറക്കുന്നു ..

ഒരു കു‌ടു കൂട്ടി കാത്തിരിക്കുന്ന
കുരുവിയുടെ ഗന്ധത്തില്‍
ഞാനും പിന്നെ കുറെ
സ്വപ്നങ്ങളും ..


അവയുടെ സഞ്ചാരം
ഒരു നിറത്തില്‍ നിറഞ്ഞ്
മഴയില്‍ കുതിര്‍ന്ന്
ചാറി നനുത്ത്
പതുങ്ങി കു‌ടി
ചിറകിനിടയില്‍
കുരുകുരുത്ത്‌
ആശ്വാസ ചൂടേറ്റ്‌
വിരിയുവാന്‍ കാത്തിരിക്കുന്നു ..

അവയ്ക്ക് മുകളില്‍
അമ്മക്കിളിയുടെ
സ്വാന്തന സ്പര്‍ശം

വിരിഞ്ഞ് ഉണര്ന്ന്
പറക്ക മുറ്റുന്നത്‌ വരെ മാത്രം..!

4 comments:

  1. ബൂലോകത്തിലേക്ക് സ്വാഗതം.

    അമ്മക്കിളിയിടെ ചിറകിനടിയില്‍നിന്ന് സ്വപ്നങ്ങളെല്ലാം വിരിഞ്ഞ് ഉയരങ്ങള്‍ തേടി പറക്കട്ടെ എന്നാശംസിക്കുന്നു.

    ആശയങ്ങള്‍ക്കിനിയും മഷി പുരളട്ടെ...

    വീണ്ടുമെഴുതുക.
    എഴുതിക്കൊണ്ടേയിരിക്കുക.

    ആശംസകള്‍.

    ReplyDelete
  2. “വിരിഞ്ഞ് ഉണര്ന്ന്
    പറക്ക മുറ്റുന്നത്‌ വരെ മാത്രം..! “

    അതെ, പറക്ക മുറ്റുന്നതു വരെ മാത്രം കൂടെയുള്ള സ്വപ്നങ്ങള്‍ നമുക്ക് സ്വന്തം.

    മനോഹരം,ഇനിയും എഴുതൂ.

    ReplyDelete
  3. കവിത നന്നയിരിക്കുന്നു..... ഇനിയും തുടരുക.......യാത്ര...

    ReplyDelete
  4. ezhuthuka ezhuthuka .....
    kooduthal theliyuka ..
    aashamsakal..

    ReplyDelete