അറിയാത്ത മഴയായ്
ഞാന്‍ പ്രണയം പകരുന്നു
പെയ്തൊഴിയുമ്പോള്‍
വീണ്ടും മേഘമായ് ഉറയുന്നു
കാലങ്ങളോളം കാട്ടിലും നാട്ടിലും
പുഴകളിലും
പാട്ടുപാടുവാന്‍ ഞാന്‍ നടന്നു.
ഒടുവിലൊരു കുഞ്ഞോളമായ്
തുള്ളിയായ്
നിന്‍റെ ഹൃദയത്തില്‍ വീണലിഞ്ഞു.
ഓളങ്ങളില്‍
കാലിട്ടിളക്കി
നീലച്ച പുഞ്ചിരി
ഓടക്കുഴലും
പീലിത്തിരുമുടിയും
അതു നീയായിരുന്നുവോ കണ്ണാ...
ഒരു തിര
വന്നിരുന്ന്
എന്നെ തലോടി
എന്‍റെ കാലില്‍ തട്ടി വിളിച്ചു
"രാധയുടെ ഗാനങ്ങളെക്കാള്‍
നിന്‍റെ
മൌനമാണ് എനിക്കിഷ്ടം "
എന്നോ കണ്ണാ..
മേഘമായ് പെയ്യാതെ
പുഴകളിലോഴുകാതെ
മഞ്ഞു തുള്ളിയിലലിയാതെ
തിരകളിലിളകാതെ
പൂവായ് വിരിയാതെ
ഇലകളായ് തളിരാതെ
പാടാതെ
വാടാതെ
അറിയാത്ത മേഘത്തെ
പ്രണയിച്ചു പ്രണയിച്ചു
അറിയാതെ അറിയാതെ
പെയ്തു തീരുന്നു ഞാന്‍...!
Good poem . You write well
ReplyDeletenannayirikkunnu ennu parenjal athu oru athishayokthi akum.......mmm...kuzhappamilla......kurachoodi vayyikkuka....bestwishes...kochukurup..
ReplyDelete"അറിയാത്ത മേഘത്തെ
ReplyDeleteപ്രണയിച്ചു പ്രണയിച്ചു
അറിയാതെ അറിയാതെ
പെയ്തു തീരുന്നു ഞാന്‍...! "
gud...