എന്റെ സുഹൃത്തിന് കലശലായ ആഗ്രഹം..
സ്വന്തമായി ഒരു വീട് കെട്ടി അതില്‍ താമസിക്കണം...
പക്ഷെ കയ്യില്‍ പണമില്ല...എന്ത് ചെയ്യും..??
ഞാന്‍ ചോദിച്ചു ..നിനക്ക് ആടാനറിയുമോ..?
ഇല്ല.
പാടാനറിയുമോ..?
ചെറുതായി മൂളും...
അത് മതി ..ഞാന്‍ പറഞ്ഞു.
നീ ശാസ്ത്രീയസന്ഗീതം പഠിച്ചിട്ടുണ്ടോ..?
ശാസ്ത്രീയ സംഗീതമോ..?അങ്ങനെ ഒരു പേര് എവിടെയോ കേട്ടിട്ടുണ്ട്
അത് ധാരാളം മതി
ആദ്യം ചെയ്യേണ്ടതിതാണ്.നീ കുറച്ചു നാള് ചുമട് ചുമക്കാണോ,മേസ്തിരിപ്പണിക്കോ,പെയിന്റിംഗ് പണിക്കോ പോകണം..എന്നിട്ട് സ്റ്റാര്‍ സിങ്ങരിലേക്ക് അപേക്ഷിക്കണം.അവര്‍ നിന്നെ സെലക്ട് ചെയ്യും.പക്ഷെ മറക്കരുത് നീ ഒരു കൂലിവേലക്കാരനാനെന്നു ഇടയ്ക്കിടെ പറഞ്ഞു കൊണ്ടേയിരിക്കണം. .പാടുമ്പോളും ആടുമ്പോലും ചാനലുകാരുടെ മുമ്പിലും ജട്ജിന്റെ മുമ്പിലും വിനയാന്വിതനായി ഇപ്പോള്‍ കരയും എന്ന ഭാവത്തില്‍ നില്‍ക്കണം. എന്ത് തമാശ കേട്ടാലും ചിരിക്കരുത്..വിഷമം മൂത്ത് നില്ക്കുന്ന നിന്നെ ചിരിപ്പിക്കാന്‍ മാര്‍ക്ക് കൂടുതല്‍ തന്നേക്കും ജഡ്ജസ് .അപ്പോളും സന്തോഷം എന്നൊന്ന് നിന്റെ മുഖത്തു പ്രതിഫലിക്കാന്‍ ഇട വരുത്തരുത്.പറ്റിയാല്‍ കണ്ണ് മാക്സിമം നിറച്ചു ചെറുതായൊന്നു തല കുലുക്കുക മാത്രം ചെയ്യുക.
യേശുദാസിന്റെ കച്ചേരി കേള്‍ക്കാന്‍ കലശലായ ആഗ്രം മൂത്ത് വേദിക്കരികില്‍ എത്തിയപ്പോള്‍ ടിക്കറ്റിനു പൈസ ഇല്ലാത്തതിനാല്‍ കമ്മട്ടിയങ്ങങ്ങള് ഓടിച്ചെന്നോ അല്ലെങ്കില്‍ മുതുകാടിന്റെ മാജിക് കാണാന്‍ ആഗ്രഹിച്ചു ചെന്നതും പൈസ എന്നൊന്ന് ഇല്ലാത്തവനായി പോയതിനാല്‍ കൂട്ടുകാരന്റെ ചിലവില്‍ മാജിക് കണ്ടതും ഏതെങ്കിലും വേദിയില്‍ കയറി ചുമ്മാതങ്ങു തട്ടണം..അപ്പോള്‍ ജട്ജസിന്റെ മുഖത്തു വിഷമം അവര്‍ തന്നെ വരുത്തിക്കൊല്ലും. കൂട്ടത്തില്‍ ചാനലുകാര് ഡും ഡും ...ഡും ഡും. എന്നാ ബാഗ്രൌണ്ട് മുസികും തന്നു രംഗം കൊഴുപ്പിക്കും .അപ്പോള്‍ വിഡ്ഢികളായ പ്രേക്ഷകരും മൂക്ക് പിഴിയാന്‍ തുവാല തേടിക്കൊള്ളും.
ചുരുക്കത്തില്‍ നിന്നെ സ്ക്രീനില്‍ കാണുമ്പോള്‍ തന്നെ എല്ലാവരിലും സഹതാപം തനിയെ ഉടലെടുക്കുന്ന രീതിയിലായിരിക്കണം നിന്റെ ഭാവഹാവാദി ചേഷ്ടകളെല്ലാം..അപ്പോള്‍ പ്രോഗ്രാമിന് രേടിംഗ് കൂടും. നിനക്ക് എസ്സെമ്മസ് കളുടെ പ്രളയം വരും.എസ്സെമ്മസ് കൊണ്ട് ഗുണം കിട്ടേണ്ടവര്‍ക്കും നിന്നോട് പെരുത്തു സന്തോഷം.ഏതു ടെന്ജേര് സോണില്‍ വന്നാലും ഈ എസ്സെമ്മേസിന്റെ പേരില്‍ നീ ഇന്‍ ആകും..അവസാനം ഗ്രാന്‍ഡ് ഫിനാലെയില്‍ വരുമ്പോഴോ...(.ചാനല്‍ പറയുന്നതേ ജജ്ട്ജാസ് കേള്‍ക്കൂ...അടുത്ത വര്‍ഷവും ജട്ജാകെണ്ടതാ..കാശെത്രയാ കീശേലോട്ടു വീഴുന്നത്..)അടച്ച ശബ്ദമുള്ള ആത്മവിശ്വാസം തീരെയില്ലാത്ത നിനക്ക് 7 ലക്ഷം എസ്സെമ്മസ്സും(പിന്നേ..... നാട്ടുകാര്‍ക്ക് വേറെ ജോലിയില്ല) പാടിത്തകര്‍ത്ത ഹൈലീകോണ്ഫിടന്റായ മിടുമിടുക്കനോ..??? ഹഹഹ വെറും ഒരു ലക്ഷം പോലും തികയാത്ത എസ്സെമ്മെസ്സും.
റിസള്‍ട്ട് നിന്നെ നേരത്തെ അറിയിച്ചിരിക്കും..പക്ഷെ അറിഞ്ഞ ഭാവം കാട്ടരുത് .വേദിയില്‍ ഇന്നുവരെ ഇക്കിളിയിട്ടിട്ടുപോലും ചിരിക്കാത്ത നീ ഇവിടെ ചെറുതായി ചിരിച്ചാല്‍ ..(ചിരിച്ചു) ആളുകളല് അപ്പോളെ മണക്കും..സംഗതിയുടെ ഗുട്ടന്‍സ്.റിസള്‍ട്ട് പറയുമ്പോള്‍ തല ചുറ്റി വീഴുന്നത് അഭിനയിച്ചാല്‍ ബെസ്റ്റ്..അല്ലെങ്കില്‍ കുറഞ്ഞ പക്ഷം കണ്ണ് നിറച്ചു മുഖം പൊത്തി തലയുരുട്ടി ,വിശ്വസിക്കാന്‍ പറ്റാത്തതെന്തോ കേട്ടപോലെ അങ്ങ് തകര്ത്താടുക.അവിടെ തന്നെ പഠിപ്പിക്കുന്ന അഭിനയം,യോഗ ,മെടിട്ടെഷന്‍ എന്നിവ നിന്നെ ഇതിനു സഹായിക്കും.
അങ്ങനെ മോനെ............................നീ പിന്നെ ആരാ..??....നിനക്ക് ആയുസ്സില്‍ സ്വപ്നം പോലും കാണാന്‍ പറ്റാത്ത സൌഭാഗ്യമാണ് മിടുക്കന്മാരേയും മിടുക്കികളേയും പറ്റിച്ചു ചാനല്‍ നിനക്ക് നേടിത്തന്നിരിക്കുന്നത്...ആനന്ദ ലബ്ധിക്കിനി എന്ത് വേണം!!!???
Keep writting...good...
ReplyDeletekollaam......niroopana manassodulla vaakukal....palarum manassil paraunna karyangal...aksharangaliloody...nannayirikkunnu....bestwishes...kochukurup
ReplyDeleteനന്ദി അമ്പിളി,രാജേഷ്
ReplyDeletevery nice
ReplyDeleteHa ha enjoyed a lot... keep writting
ReplyDelete