Tuesday, August 3, 2010

രുചി മന്ദാരം

സോയ മഞ്ജൂറിയന്‍

സോയ ചന്ഗ്സ് ----- 15 എണ്ണം
ഇഞ്ചി -----ഒരു വലിയ കഷണം.
വെളുത്തുള്ളി ------- രണ്ടു ചെറുത്‌ (ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിയണം)
പച്ചമുളക് ------രണ്ടെണ്ണം അരിഞ്ഞത്
സവാള -------- രണ്ടു വലുത് (ചെറുതായി അരിഞ്ഞത്)
ക്യാപ്സികം -------- ഒരെണ്ണം (ചെറുതായി അരിഞ്ഞത് )
ചില്ലി സോസ് --------ഒരു ടേബിള്‍ സ്പൂണ്‍
സോയ സോസ് ------------ഒരു ടേബിള്‍ സ്പൂണ്‍
മൈദാ -----മൂന്നു ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്ലോര്‍ ------ നാല് ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി ------ഒരു ടീസ്പൂണ്‍

എണ്ണ , വെള്ളം ,ഒരു ടീസ്പൂണ്‍ പഞ്ചസാര,ഉപ്പു

ഒരു പാത്രത്തില്‍ കുറച്ചു വെള്ളം തിളപ്പിക്കുക.അതിലേക്കു സോയ ചന്ഗ്സ് ഇട്ടു വീണ്ടും 5 മിനിറ്റ് കൂടെ തിളപ്പിക്കുക.പിന്നീട് വെള്ളം വാര്‍ത്ത്‌ കഷണങ്ങള്‍ നന്നായി പിഴിഞ്ഞ് എടുക്കുക.

മൈദാ,കോണ്‍ഫ്ലോര്‍,അര ടീസ്പൂണ്‍ കുരുമുളകുപൊടി,ഉപ്പു എന്നിവ കുറച്ചു വെള്ളം ചേര്‍ത്തു സ്പൂണ്‍ ഉപയോഗിച്ചു തേച്ചു നന്നായി പേസ്റ്റ് പോലെ കുഴച്ചെടുക്കുക.സോയ കഷണങ്ങള്‍ ഈ ബാറ്റരില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്തു കോരുക.

ഒരു ചീനച്ചട്ടിയില്‍ രണ്ടു സ്പൂണ്‍ എണ്ണ ചൂടാക്കി അതിലേക്കു ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്,സവാള, ക്യാപ്സികം എന്നിവ യഥാക്രമം വഴറ്റുക.ഇതിലേക്ക് സോയ സോസ് ,ചില്ലി സോസ് എന്നിവ ചേര്‍ത്ത് രണ്ടു മിനിറ്റ് കൂടി ഇളക്കുക.ഇതിലേക്ക് ഒരു കപ്പ്‌ വെള്ളം ചേര്‍ക്കുക.തിളക്കുമ്പോള്‍ അര ടീസ്പൂണ്‍ കുരുമുളകുപൊടി,പാകത്തിന് ഉപ്പു,പഞ്ചസാര എന്നിവ ചേര്‍ക്കുക.ഇനി ഒരു സ്പൂണ്‍ കോണ്‍ഫ്ലോര്‍ കാല്‍ കപ്പ്‌ വെള്ളത്തില്‍ കലക്കി ചേര്‍ക്കുക.നന്നായി കുറുകിയാല്‍ വറുത്തു വച്ച സോയ കഷണങ്ങളും ചേര്‍ത്തു രണ്ടു മിനിറ്റ് കൂടി നന്നായി ഇളക്കി യോജിപ്പിക്കിക.സ്പ്രിംഗ് ഒനിയന്‍ ഉപയോഗിച്ചു അലങ്കരിക്കാം.

No comments:

Post a Comment