Friday, February 25, 2011

സോയ ബിരിയാണി

സോയ ബിരിയാണി
സോയ ചങ്ങ്സ് -----------കാല്‍ കിലോ
ബസ്മതി റൈസ് ------------അര കിലോ
സവാള -----------വലുത് 5 എണ്ണം
തക്കാളി ------------- രണ്ടെണ്ണം
ഗരം മസാല ----------------രണ്ടു ടീസ്പൂണ്‍
മല്ലിപ്പൊടി --------------ഒരുസ്പൂന്‍
മുളകുപൊടി ------------------ഒരുസ്പൂന്‍
മഞ്ഞള്‍പൊടി ------------കാല്സ്പൂന്‍
പച്ചമുളക് -----------------------അന്ച്ചന്നം
ഇഞ്ചി -------------------------വലിയ കഷണം
ബിരിയാണി മസാല ----------------------രണ്ടു വലിയസ്പ്പോന്‍
തേങ്ങാപ്പാല്‍ ------------------------ഒരു കപ്പു
അണ്ടിപ്പരിപ്പ്,മുന്തിരി --------------------ആവശ്യത്തിനു
കറിവേപ്പില,മല്ലിയില,പോതിനയില
നെയ്യ്,ഉപ്പു,എണ്ണ


സോയ ച്ചുങ്ങ്സ് തിളച്ച വെള്ളത്തില്‍ 15 മിനിറ്റ് കുതിര്‍ത്തു നന്നായി പിഴിഞ്ഞ് അതില്‍ മഞ്ഞള്‍പ്പൊടി,മുളകുപൊടി,ഉപ്പു എന്നിവ പുരട്ടി 10 മിനിറ്റ് വച്ചതിനു ശേഷം സ്വര്‍ണ നിറത്തില്‍ എണ്ണയില്‍ വറുത്തെടുക്കുക.കൂടുതല്‍ മൂത്തുപോകരുത്.

ഇഞ്ചി വെളുത്തുള്ളി 2സവാള എന്നിവ വഴറ്റുക.ഇതിലെക്കുതക്കളി പച്ചമുളക്ചേ ര്‍ത്തു വഴറ്റി, ശേഷം മല്ലിപ്പൊടി,മുളകുപൊടി,മഞ്ഞള്‍പ്പൊടി,ഒരുസ്പൂന്‍ ഗരം മസാലപ്പൊടി എന്നിവ ചേര്‍ക്കുകതേങ്ങാപാല്‍ .ചേര്‍ത്തു വേവിക്കുക.ആവശ്യത്തിനു ഉപ്പും ചേര്‍ത്തു വെന്തു വറ്റി വന്നാല്‍ വറുത്ത സോയ ചേര്‍ത്തു ഇളക്കി യോജിപ്പിക്കുക.
നോണ്‍സ്ടിക് പത്രം ചൂടായാല്‍ നെയ്യോഴിക്കുക.ഇതില്‍ അണ്ടിപ്പരിപ്പും കിസ്മിസും വറുത്തുകോരുക,ഈ നെയ്യില്‍ ബാക്കി സവാള ചേര്‍ത്തു വറുത്തു മാറ്റുക.കഴുകി വൃത്തിയാക്കിയ അരി ഈ നെയ്യില്‍ത്തന്നെ ചെറുതായി ഇളക്കി വറുക്കുക.നാലുഗ്ലാസ് വെള്ളം ചേര്‍ക്കുക.ബിരിയാണി മസാല ചേര്‍ക്കുക.ഉപ്പു ചേര്‍ക്കാം.അടച്ചു വച്ചു ചെറുതീയില്‍ വേവിക്കുക.ഇടക്കിളക്കി കൊടുക്കാം.വാങ്ങി വച്ചു ബാകി ഒരു സ്പൂണ്‍ ഗരം മസാല ചേര്‍ത്തിളക്കുക.

ചുവടു കട്ടിയുള്ള ഒരു പത്രത്തില്‍ നെഇ പുരട്ടി സോയമസാല മുഴുവന്‍ നിരത്തുക ..അതിനു മുകളില്‍ കുറച്ചു മല്ലിയില,പോതിനയില നിരത്തുക.ചോറ് പകുതി നിരത്തുക,അണ്ടിപ്പരിപ്പ്,മുന്തിരി എന്നിവ നിരത്തുക.സവാള നിരത്തുക.ബാക്കി ചോറ് നിരത്തുക.മുകളില്‍ ഒരു മുറി നാരങ്ങ പിഴിഞ്ഞ് ചേര്‍ക്കുക.പാത്രം അടച്ചു 10 മിന്ട്ട് ചെറുതീയില്‍ വയ്ക്കുക.10 മിനിട്ടിനു ശേഷം പാത്രം തിരന്നു മിക്സ്‌ ചെയ്തെടുക്കാം അല്ലെങ്കില്‍ സൈഡില്‍ നിന്നും തവി കൊണ്ട് മുറിച്ചെടുക്കാം

No comments:

Post a Comment