അമ്മക്കിളിയുടെ ചിറകില്‍ നിന്ന്
അവള്‍ പറന്നിട്ടില്ല,
ആന കേറാ മലയിലൊന്നും
അവള്‍ പോയിട്ടില്ല,
മുറ്റത്തുള്ള കളിക്കൂട്ടുകാര്‍
അവളെ കൈവിട്ടു..
കൊത്തിയകറ്റിയത് പോലെ..
ചിറകുകളറുത്ത് ,തൂവലുകളിറുത്ത് ,
അവളെ വഴിയില്‍ എറിഞ്ഞു ...
വെറും വാക്കുകള്‍ കൊണ്ടു വെള്ള പൂശി
നമ്മള്‍ സഹോദരങ്ങള്‍...
ഇന്നലെ പാളങ്ങള്‍ക്ക്
ഉറക്കം വന്നില്ല,
നിസ്സഹായതയുടെ
ദൈന്യതയില്‍
ആ പെണ്‍കുട്ടിയുടെ നനുത്ത
നഗ്നത കിടന്നപ്പോള്‍
പാളങ്ങളെക്കാള്‍
മരവിച്ച മനസ്സുകളുമായി
നമ്മള്‍ ട്രെയിനില്‍..
കാഴ്ചക്കാരാവുന്നതിനു
പരിശീലനം സിദ്ധിച്ച
ജീവിത യാത്രക്കാര്‍..
മരിച്ചു കഴിഞ്ഞപ്പോള്‍
അവളെ യേശുവാക്കുവാനും,
ഈശ്വരനാക്കുവാനും
പ്രസ്താവനകള്‍..
നമുക്ക് സായുജ്യം..
നഷ്ടം അമ്മയ്ക്കല്ല,
കുടുംബത്തിനുമല്ല,
ഒരു സമൂഹത്തിന്റെ
മാനമാകുന്നു..
ഈ അന്ധരുടെ യാചക ശാലയില്‍
അവള്‍ ഒരു ഉള്‍ ദീപം തെളിയ്ക്കട്ടെ,
ആരതികള്‍...
നിലാപ്പൂക്കള്‍
നിലാവില് വിരിയുന്ന പൂവു പോലെ....
Tuesday, March 8, 2011
Saturday, February 26, 2011
മീന്‍ മുളകിട്ടത്
മീന്‍ മുളകിട്ടത്
മോത അല്ലെങ്കില്‍ നെയ്മീന്‍ ----ഒരു കിലോ
ഒരു വലിയ കഷണം ഇഞ്ചി,ഒരു കുടം വെളുത്തുള്ളി,5 ചുവന്നുള്ളി എന്നിവ അരച്ചെടുക്കുക
മുളകുപൊടി -----6 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി ------അര ടീസ്പൂണ്‍
കുടംപുളി ------ 5 വലിയ കഷണം
ഉപ്പ് ------- ആവശ്യത്തിനു
വെളിച്ചെണ്ണ --------- 6 ടേബിള്‍ സ്പൂണ്‍
കടുക് -------കാല്‍ ടീസ്പൂണ്‍
ഉലുവ ------അര ടീസ്പൂണ്‍
കറിവേപ്പില -----8 തണ്ട് (തണ്ടോട് കൂടിയത്)
മീന്‍ നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക.
ഒരു ബൌളില്‍ രണ്ടു കപ്പ് വെള്ളം എടുത്തു കുടംപുളി അതിലിട്ട് വയ്ക്കുക.
ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ചു വെളിച്ചെണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക.ശേഷം ഉലുവ മൂപ്പിക്കുക.ഇതിലേക്ക് ഇഞ്ചി,വെളുത്തുള്ളി,ഉള്ളി എന്നിവ അരച്ചത് ചേര്‍ത്തു ഇളക്കുക.ചെറുതായി നിറം മാറാന്‍ തുടങ്ങിയാല്‍ മുളകുപൊടി ചേര്‍ത്തു എണ്ണ തെളിയും വരെ ഇളക്കുക.(കരിയരുത്)വെള്ളത്തിലിട്ടിരിക്കുന്ന പുളി ചെറുതായൊന്നു ഞെരുടി പുളി കഷണങ്ങള്‍ മാറ്റിവച്ച ശേഷം പുളി വെള്ളം ചീനച്ചട്ടിയിലേക്ക് ഒഴിക്കുക.മഞ്ഞള്‍പൊടിയും ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക.വെള്ളം വേണമെങ്കില്‍ ഒരു കപ്പ് കൂടെ ചേര്‍ക്കാം.തിളക്കാന്‍ അനുവദിക്കുക.
ഒരു മീന്‍ ചട്ടിയില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക.ശേഷം 4 തണ്ട് കറിവേപ്പില തണ്ടോട് കൂടി നിരത്തുക.മാറ്റി വച്ച പുളി കഷണങ്ങള്‍ ചെറുതായി കീറി പകുതി കഷണങ്ങളും നിരത്തുക.ഇതിനു മുകളിലേക്ക് കഴുകി വൃത്തിയാക്കിയ മീന്‍ കഷണങ്ങള്‍ നിരത്തി അടുക്കുക.വീണ്ടും മുകളില്‍ ബാക്കിയുള്ള 4 തണ്ട് കറിവേപ്പിലയും പുളി കഷണങ്ങളും നിരത്തുക.ഇനി അടുപ്പില്‍ തിളച്ചു കൊണ്ടിരിക്കുന്ന ഗ്രേവി ചട്ടിയില്‍ നിരത്തിയ മീന്‍ കഷണങ്ങള്‍ക്ക് മുകളിലേക്ക് ഒഴിക്കുക.ശേഷം ചട്ടി അടച്ചു ചെറുതീയില്‍ 20 മിനിറ്റ് പാകം ചെയ്യുക.മുളകിട്ട മീന്‍കറി റെഡി.
ഈ മീന്‍ കറി തലേന്ന് ഉണ്ടാക്കി വച്ചിട്ടു പിറ്റേന്ന് എടുക്കുന്നതാവും നല്ലത്.
Friday, February 25, 2011
സോയ ബിരിയാണി
സോയ ബിരിയാണി
സോയ ചങ്ങ്സ് -----------കാല്‍ കിലോ
ബസ്മതി റൈസ് ------------അര കിലോ
സവാള -----------വലുത് 5 എണ്ണം
തക്കാളി ------------- രണ്ടെണ്ണം
ഗരം മസാല ----------------രണ്ടു ടീസ്പൂണ്‍
മല്ലിപ്പൊടി --------------ഒരുസ്പൂന്‍
മുളകുപൊടി ------------------ഒരുസ്പൂന്‍
മഞ്ഞള്‍പൊടി ------------കാല്സ്പൂന്‍
പച്ചമുളക് -----------------------അന്ച്ചന്നം
ഇഞ്ചി -------------------------വലിയ കഷണം
ബിരിയാണി മസാല ----------------------രണ്ടു വലിയസ്പ്പോന്‍
തേങ്ങാപ്പാല്‍ ------------------------ഒരു കപ്പു
അണ്ടിപ്പരിപ്പ്,മുന്തിരി --------------------ആവശ്യത്തിനു
കറിവേപ്പില,മല്ലിയില,പോതിനയില
നെയ്യ്,ഉപ്പു,എണ്ണ
സോയ ച്ചുങ്ങ്സ് തിളച്ച വെള്ളത്തില്‍ 15 മിനിറ്റ് കുതിര്‍ത്തു നന്നായി പിഴിഞ്ഞ് അതില്‍ മഞ്ഞള്‍പ്പൊടി,മുളകുപൊടി,ഉപ്പു എന്നിവ പുരട്ടി 10 മിനിറ്റ് വച്ചതിനു ശേഷം സ്വര്‍ണ നിറത്തില്‍ എണ്ണയില്‍ വറുത്തെടുക്കുക.കൂടുതല്‍ മൂത്തുപോകരുത്.
ഇഞ്ചി വെളുത്തുള്ളി 2സവാള എന്നിവ വഴറ്റുക.ഇതിലെക്കുതക്കളി പച്ചമുളക്ചേ ര്‍ത്തു വഴറ്റി, ശേഷം മല്ലിപ്പൊടി,മുളകുപൊടി,മഞ്ഞള്‍പ്പൊടി,ഒരുസ്പൂന്‍ ഗരം മസാലപ്പൊടി എന്നിവ ചേര്‍ക്കുകതേങ്ങാപാല്‍ .ചേര്‍ത്തു വേവിക്കുക.ആവശ്യത്തിനു ഉപ്പും ചേര്‍ത്തു വെന്തു വറ്റി വന്നാല്‍ വറുത്ത സോയ ചേര്‍ത്തു ഇളക്കി യോജിപ്പിക്കുക.
നോണ്‍സ്ടിക് പത്രം ചൂടായാല്‍ നെയ്യോഴിക്കുക.ഇതില്‍ അണ്ടിപ്പരിപ്പും കിസ്മിസും വറുത്തുകോരുക,ഈ നെയ്യില്‍ ബാക്കി സവാള ചേര്‍ത്തു വറുത്തു മാറ്റുക.കഴുകി വൃത്തിയാക്കിയ അരി ഈ നെയ്യില്‍ത്തന്നെ ചെറുതായി ഇളക്കി വറുക്കുക.നാലുഗ്ലാസ് വെള്ളം ചേര്‍ക്കുക.ബിരിയാണി മസാല ചേര്‍ക്കുക.ഉപ്പു ചേര്‍ക്കാം.അടച്ചു വച്ചു ചെറുതീയില്‍ വേവിക്കുക.ഇടക്കിളക്കി കൊടുക്കാം.വാങ്ങി വച്ചു ബാകി ഒരു സ്പൂണ്‍ ഗരം മസാല ചേര്‍ത്തിളക്കുക.
ചുവടു കട്ടിയുള്ള ഒരു പത്രത്തില്‍ നെഇ പുരട്ടി സോയമസാല മുഴുവന്‍ നിരത്തുക ..അതിനു മുകളില്‍ കുറച്ചു മല്ലിയില,പോതിനയില നിരത്തുക.ചോറ് പകുതി നിരത്തുക,അണ്ടിപ്പരിപ്പ്,മുന്തിരി എന്നിവ നിരത്തുക.സവാള നിരത്തുക.ബാക്കി ചോറ് നിരത്തുക.മുകളില്‍ ഒരു മുറി നാരങ്ങ പിഴിഞ്ഞ് ചേര്‍ക്കുക.പാത്രം അടച്ചു 10 മിന്ട്ട് ചെറുതീയില്‍ വയ്ക്കുക.10 മിനിട്ടിനു ശേഷം പാത്രം തിരന്നു മിക്സ് ചെയ്തെടുക്കാം അല്ലെങ്കില്‍ സൈഡില്‍ നിന്നും തവി കൊണ്ട് മുറിച്ചെടുക്കാം

Tuesday, August 3, 2010
രുചി മന്ദാരം
സോയ മഞ്ജൂറിയന്‍
സോയ ചന്ഗ്സ് ----- 15 എണ്ണം
ഇഞ്ചി -----ഒരു വലിയ കഷണം.
വെളുത്തുള്ളി ------- രണ്ടു ചെറുത് (ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിയണം)
പച്ചമുളക് ------രണ്ടെണ്ണം അരിഞ്ഞത്
സവാള -------- രണ്ടു വലുത് (ചെറുതായി അരിഞ്ഞത്)
ക്യാപ്സികം -------- ഒരെണ്ണം (ചെറുതായി അരിഞ്ഞത് )
ചില്ലി സോസ് --------ഒരു ടേബിള്‍ സ്പൂണ്‍
സോയ സോസ് ------------ഒരു ടേബിള്‍ സ്പൂണ്‍
മൈദാ -----മൂന്നു ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്ലോര്‍ ------ നാല് ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി ------ഒരു ടീസ്പൂണ്‍
എണ്ണ , വെള്ളം ,ഒരു ടീസ്പൂണ്‍ പഞ്ചസാര,ഉപ്പു
ഒരു പാത്രത്തില്‍ കുറച്ചു വെള്ളം തിളപ്പിക്കുക.അതിലേക്കു സോയ ചന്ഗ്സ് ഇട്ടു വീണ്ടും 5 മിനിറ്റ് കൂടെ തിളപ്പിക്കുക.പിന്നീട് വെള്ളം വാര്‍ത്ത് കഷണങ്ങള്‍ നന്നായി പിഴിഞ്ഞ് എടുക്കുക.
മൈദാ,കോണ്‍ഫ്ലോര്‍,അര ടീസ്പൂണ്‍ കുരുമുളകുപൊടി,ഉപ്പു എന്നിവ കുറച്ചു വെള്ളം ചേര്‍ത്തു സ്പൂണ്‍ ഉപയോഗിച്ചു തേച്ചു നന്നായി പേസ്റ്റ് പോലെ കുഴച്ചെടുക്കുക.സോയ കഷണങ്ങള്‍ ഈ ബാറ്റരില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്തു കോരുക.
ഒരു ചീനച്ചട്ടിയില്‍ രണ്ടു സ്പൂണ്‍ എണ്ണ ചൂടാക്കി അതിലേക്കു ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്,സവാള, ക്യാപ്സികം എന്നിവ യഥാക്രമം വഴറ്റുക.ഇതിലേക്ക് സോയ സോസ് ,ചില്ലി സോസ് എന്നിവ ചേര്‍ത്ത് രണ്ടു മിനിറ്റ് കൂടി ഇളക്കുക.ഇതിലേക്ക് ഒരു കപ്പ് വെള്ളം ചേര്‍ക്കുക.തിളക്കുമ്പോള്‍ അര ടീസ്പൂണ്‍ കുരുമുളകുപൊടി,പാകത്തിന് ഉപ്പു,പഞ്ചസാര എന്നിവ ചേര്‍ക്കുക.ഇനി ഒരു സ്പൂണ്‍ കോണ്‍ഫ്ലോര്‍ കാല്‍ കപ്പ് വെള്ളത്തില്‍ കലക്കി ചേര്‍ക്കുക.നന്നായി കുറുകിയാല്‍ വറുത്തു വച്ച സോയ കഷണങ്ങളും ചേര്‍ത്തു രണ്ടു മിനിറ്റ് കൂടി നന്നായി ഇളക്കി യോജിപ്പിക്കിക.സ്പ്രിംഗ് ഒനിയന്‍ ഉപയോഗിച്ചു അലങ്കരിക്കാം.

കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍.
എന്റെ സുഹൃത്തിന് കലശലായ ആഗ്രഹം..
സ്വന്തമായി ഒരു വീട് കെട്ടി അതില്‍ താമസിക്കണം...
പക്ഷെ കയ്യില്‍ പണമില്ല...എന്ത് ചെയ്യും..??
ഞാന്‍ ചോദിച്ചു ..നിനക്ക് ആടാനറിയുമോ..?
ഇല്ല.
പാടാനറിയുമോ..?
ചെറുതായി മൂളും...
അത് മതി ..ഞാന്‍ പറഞ്ഞു.
നീ ശാസ്ത്രീയസന്ഗീതം പഠിച്ചിട്ടുണ്ടോ..?
ശാസ്ത്രീയ സംഗീതമോ..?അങ്ങനെ ഒരു പേര് എവിടെയോ കേട്ടിട്ടുണ്ട്
അത് ധാരാളം മതി
ആദ്യം ചെയ്യേണ്ടതിതാണ്.നീ കുറച്ചു നാള്‍ ചുമട് ചുമക്കാണോ,മേസ്തിരിപ്പണിക്കോ,പെയിന്റിംഗ് പണിക്കോ പോകണം..എന്നിട്ട് സ്റ്റാര്‍ സിങ്ങരിലേക്ക് അപേക്ഷിക്കണം.അവര്‍ നിന്നെ സെലക്ട് ചെയ്യും.പക്ഷെ മറക്കരുത് നീ ഒരു കൂലിവേലക്കാരനാനെന്നു ഇടയ്ക്കിടെ പറഞ്ഞു കൊണ്ടേയിരിക്കണം. .പാടുമ്പോളും ആടുമ്പോലും ചാനലുകാരുടെ മുമ്പിലും ജട്ജിന്റെ മുമ്പിലും വിനയാന്വിതനായി ഇപ്പോള്‍ കരയും എന്ന ഭാവത്തില്‍ നില്‍ക്കണം. എന്ത് തമാശ കേട്ടാലും ചിരിക്കരുത്..വിഷമം മൂത്ത് നില്‍ക്കുന്ന നിന്നെ ചിരിപ്പിക്കാന്‍ മാര്‍ക്ക് കൂടുതല്‍ തന്നേക്കും ജഡ്ജസ് .അപ്പോളും സന്തോഷം എന്നൊന്ന് നിന്റെ മുഖത്തു പ്രതിഫലിക്കാന്‍ ഇട വരുത്തരുത്.പറ്റിയാല്‍ കണ്ണ് മാക്സിമം നിറച്ചു ചെറുതായൊന്നു തല കുലുക്കുക മാത്രം ചെയ്യുക.
യേശുദാസിന്റെ കച്ചേരി കേള്‍ക്കാന്‍ കലശലായ ആഗ്രം മൂത്ത് വേദിക്കരികില്‍ എത്തിയപ്പോള്‍ ടിക്കറ്റിനു പൈസ ഇല്ലാത്തതിനാല്‍ കമ്മട്ടിയങ്ങങ്ങള്‍ ഓടിച്ചെന്നോ അല്ലെങ്കില്‍ മുതുകാടിന്റെ മാജിക് കാണാന്‍ ആഗ്രഹിച്ചു ചെന്നതും പൈസ എന്നൊന്ന് ഇല്ലാത്തവനായി പോയതിനാല്‍ കൂട്ടുകാരന്റെ ചിലവില്‍ മാജിക് കണ്ടതും ഏതെങ്കിലും വേദിയില്‍ കയറി ചുമ്മാതങ്ങു തട്ടണം..അപ്പോള്‍ ജട്ജസിന്റെ മുഖത്തു വിഷമം അവര്‍ തന്നെ വരുത്തിക്കൊല്ലും. കൂട്ടത്തില്‍ ചാനലുകാര്‍ ഡും ഡും ...ഡും ഡും. എന്നാ ബാഗ്രൌണ്ട് മുസികും തന്നു രംഗം കൊഴുപ്പിക്കും .അപ്പോള്‍ വിഡ്ഢികളായ പ്രേക്ഷകരും മൂക്ക് പിഴിയാന്‍ തുവാല തേടിക്കൊള്ളും.
ചുരുക്കത്തില്‍ നിന്നെ സ്ക്രീനില്‍ കാണുമ്പോള്‍ തന്നെ എല്ലാവരിലും സഹതാപം തനിയെ ഉടലെടുക്കുന്ന രീതിയിലായിരിക്കണം നിന്റെ ഭാവഹാവാദി ചേഷ്ടകളെല്ലാം..അപ്പോള്‍ പ്രോഗ്രാമിന് രേടിംഗ് കൂടും. നിനക്ക് എസ്സെമ്മസ് കളുടെ പ്രളയം വരും.എസ്സെമ്മസ് കൊണ്ട് ഗുണം കിട്ടേണ്ടവര്‍ക്കും നിന്നോട് പെരുത്തു സന്തോഷം.ഏതു ടെന്ജേര്‍ സോണില്‍ വന്നാലും ഈ എസ്സെമ്മേസിന്റെ പേരില്‍ നീ ഇന്‍ ആകും..അവസാനം ഗ്രാന്‍ഡ് ഫിനാലെയില്‍ വരുമ്പോഴോ...(.ചാനല്‍ പറയുന്നതേ ജജ്ട്ജാസ് കേള്‍ക്കൂ...അടുത്ത വര്‍ഷവും ജട്ജാകെണ്ടതാ..കാശെത്രയാ കീശേലോട്ടു വീഴുന്നത്..)അടച്ച ശബ്ദമുള്ള ആത്മവിശ്വാസം തീരെയില്ലാത്ത നിനക്ക് 7 ലക്ഷം എസ്സെമ്മസ്സും(പിന്നേ..... നാട്ടുകാര്‍ക്ക് വേറെ ജോലിയില്ല) പാടിത്തകര്‍ത്ത ഹൈലീകോണ്ഫിടന്റായ മിടുമിടുക്കനോ..??? ഹഹഹ വെറും ഒരു ലക്ഷം പോലും തികയാത്ത എസ്സെമ്മെസ്സും.
റിസള്‍ട്ട് നിന്നെ നേരത്തെ അറിയിച്ചിരിക്കും..പക്ഷെ അറിഞ്ഞ ഭാവം കാട്ടരുത് .വേദിയില്‍ ഇന്നുവരെ ഇക്കിളിയിട്ടിട്ടുപോലും ചിരിക്കാത്ത നീ ഇവിടെ ചെറുതായി ചിരിച്ചാല്‍ ..(ചിരിച്ചു) ആളുകളല് അപ്പോളെ മണക്കും..സംഗതിയുടെ ഗുട്ടന്‍സ്.റിസള്‍ട്ട് പറയുമ്പോള്‍ തല ചുറ്റി വീഴുന്നത് അഭിനയിച്ചാല്‍ ബെസ്റ്റ്..അല്ലെങ്കില്‍ കുറഞ്ഞ പക്ഷം കണ്ണ് നിറച്ചു മുഖം പൊത്തി തലയുരുട്ടി ,വിശ്വസിക്കാന്‍ പറ്റാത്തതെന്തോ കേട്ടപോലെ അങ്ങ് തകര്‍ത്താടുക.അവിടെ തന്നെ പഠിപ്പിക്കുന്ന അഭിനയം,യോഗ ,മെടിട്ടെഷന്‍ എന്നിവ നിന്നെ ഇതിനു സഹായിക്കും.
അങ്ങനെ മോനെ............................നീ പിന്നെ ആരാ..??....നിനക്ക് ആയുസ്സില്‍ സ്വപ്നം പോലും കാണാന്‍ പറ്റാത്ത സൌഭാഗ്യമാണ് മിടുക്കന്മാരേയും മിടുക്കികളേയും പറ്റിച്ചു ചാനല്‍ നിനക്ക് നേടിത്തന്നിരിക്കുന്നത്...ആനന്ദ ലബ്ധിക്കിനി എന്ത് വേണം!!!???

Friday, October 9, 2009
പ്രണയ മേഘം
അറിയാത്ത മഴയായ്
ഞാന്‍ പ്രണയം പകരുന്നു
പെയ്തൊഴിയുമ്പോള്‍
വീണ്ടും മേഘമായ് ഉറയുന്നു
കാലങ്ങളോളം കാട്ടിലും നാട്ടിലും
പുഴകളിലും
പാട്ടുപാടുവാന്‍ ഞാന്‍ നടന്നു.
ഒടുവിലൊരു കുഞ്ഞോളമായ്
തുള്ളിയായ്
നിന്‍റെ ഹൃദയത്തില്‍ വീണലിഞ്ഞു.
ഓളങ്ങളില്‍
കാലിട്ടിളക്കി
നീലച്ച പുഞ്ചിരി
ഓടക്കുഴലും
പീലിത്തിരുമുടിയും
അതു നീയായിരുന്നുവോ കണ്ണാ...
ഒരു തിര
വന്നിരുന്ന്
എന്നെ തലോടി
എന്‍റെ കാലില്‍ തട്ടി വിളിച്ചു
"രാധയുടെ ഗാനങ്ങളെക്കാള്‍
നിന്‍റെ
മൌനമാണ് എനിക്കിഷ്ടം "
എന്നോ കണ്ണാ..
മേഘമായ് പെയ്യാതെ
പുഴകളിലോഴുകാതെ
മഞ്ഞു തുള്ളിയിലലിയാതെ
തിരകളിലിളകാതെ
പൂവായ് വിരിയാതെ
ഇലകളായ് തളിരാതെ
പാടാതെ
വാടാതെ
അറിയാത്ത മേഘത്തെ
പ്രണയിച്ചു പ്രണയിച്ചു
അറിയാതെ അറിയാതെ
പെയ്തു തീരുന്നു ഞാന്‍...!
ഞാന്‍ പ്രണയം പകരുന്നു
പെയ്തൊഴിയുമ്പോള്‍
വീണ്ടും മേഘമായ് ഉറയുന്നു
കാലങ്ങളോളം കാട്ടിലും നാട്ടിലും
പുഴകളിലും
പാട്ടുപാടുവാന്‍ ഞാന്‍ നടന്നു.
ഒടുവിലൊരു കുഞ്ഞോളമായ്
തുള്ളിയായ്
നിന്‍റെ ഹൃദയത്തില്‍ വീണലിഞ്ഞു.
ഓളങ്ങളില്‍
കാലിട്ടിളക്കി
നീലച്ച പുഞ്ചിരി
ഓടക്കുഴലും
പീലിത്തിരുമുടിയും
അതു നീയായിരുന്നുവോ കണ്ണാ...
ഒരു തിര
വന്നിരുന്ന്
എന്നെ തലോടി
എന്‍റെ കാലില്‍ തട്ടി വിളിച്ചു
"രാധയുടെ ഗാനങ്ങളെക്കാള്‍
നിന്‍റെ
മൌനമാണ് എനിക്കിഷ്ടം "
എന്നോ കണ്ണാ..
മേഘമായ് പെയ്യാതെ
പുഴകളിലോഴുകാതെ
മഞ്ഞു തുള്ളിയിലലിയാതെ
തിരകളിലിളകാതെ
പൂവായ് വിരിയാതെ
ഇലകളായ് തളിരാതെ
പാടാതെ
വാടാതെ
അറിയാത്ത മേഘത്തെ
പ്രണയിച്ചു പ്രണയിച്ചു
അറിയാതെ അറിയാതെ
പെയ്തു തീരുന്നു ഞാന്‍...!
Sunday, October 4, 2009
അടയിരിക്കുന്ന പക്ഷി
ഒരു സ്വരം
ഒരു നിറം
ഒരു സന്ധ്യയുടെ
രോദനം ...
നമ്മള്‍ ഉറക്കത്തിലേക്ക്
ഉള്ള യാത്രയില്‍
സ്വപ്നം തേടി പറക്കുന്നു ..
ഒരു കുടു കൂട്ടി കാത്തിരിക്കുന്ന
കുരുവിയുടെ ഗന്ധത്തില്‍
ഞാനും പിന്നെ കുറെ
സ്വപ്നങ്ങളും ..
അവയുടെ സഞ്ചാരം
ഒരു നിറത്തില്‍ നിറഞ്ഞ്
മഴയില്‍ കുതിര്‍ന്ന്
ചാറി നനുത്ത്
പതുങ്ങി കുടി
ചിറകിനിടയില്‍
കുരുകുരുത്ത്
ആശ്വാസ ചൂടേറ്റ്
വിരിയുവാന്‍ കാത്തിരിക്കുന്നു ..
അവയ്ക്ക് മുകളില്‍
അമ്മക്കിളിയുടെ
സ്വാന്തന സ്പര്‍ശം
വിരിഞ്ഞ് ഉണര്ന്ന്
പറക്ക മുറ്റുന്നത് വരെ മാത്രം..!
ഒരു നിറം
ഒരു സന്ധ്യയുടെ
രോദനം ...
നമ്മള്‍ ഉറക്കത്തിലേക്ക്
ഉള്ള യാത്രയില്‍
സ്വപ്നം തേടി പറക്കുന്നു ..
ഒരു കുടു കൂട്ടി കാത്തിരിക്കുന്ന
കുരുവിയുടെ ഗന്ധത്തില്‍
ഞാനും പിന്നെ കുറെ
സ്വപ്നങ്ങളും ..
അവയുടെ സഞ്ചാരം
ഒരു നിറത്തില്‍ നിറഞ്ഞ്
മഴയില്‍ കുതിര്‍ന്ന്
ചാറി നനുത്ത്
പതുങ്ങി കുടി
ചിറകിനിടയില്‍
കുരുകുരുത്ത്
ആശ്വാസ ചൂടേറ്റ്
വിരിയുവാന്‍ കാത്തിരിക്കുന്നു ..
അവയ്ക്ക് മുകളില്‍
അമ്മക്കിളിയുടെ
സ്വാന്തന സ്പര്‍ശം
വിരിഞ്ഞ് ഉണര്ന്ന്
പറക്ക മുറ്റുന്നത് വരെ മാത്രം..!
Subscribe to:
Comments (Atom)